സെക്രട്ടേറിയറ്റില്‍ ബോംബ് ഭീഷണി പ്രതിയെ കസ്റ്റഡിയിലെടുത്തു

 

സെക്രട്ടേറിയറ്റില്‍ ബോംബ് ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചക്കട പൊഴിയൂര്‍ സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്ന് രാവിലെയാണ് പൊലീസ് ആസ്ഥാനത്തേക്ക് 112 എന്ന നമ്പറിലേക്ക് സന്ദേശമെത്തിയത്. ബോംബ് ഭീഷണി എത്തിയതോടെ പൊലീസ് ആസ്ഥാനത്ത് നിന്ന് കന്റോണ്‍മെന്റ് പൊലീസിന് സന്ദേശം കൈമാറി. സെക്രട്ടേറിയറ്റിലും പരിസരത്തും കന്റോണ്‍മെന്റ് പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.

KCN

more recommended stories