ഒരാഴ്ചയ്ക്ക് ശേഷം തലപൊക്കി സ്വര്‍ണവില; ദീപാവലി വിപണിയില്‍ സ്വര്‍ണ നിരക്ക് അറിയാം

 

സംസഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് 240 രൂപയാണ് ഉയര്‍ന്നത്. ഒരാഴ്ചകൊണ്ട് 620 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി നിരക്ക് 44,800 രൂപയാണ്.

ഒക്ടോബറില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 45,920 വരെയെത്തിയ സ്വര്‍ണവില പിന്നീട് കുറയുകയായിരുന്നു. നവംബര്‍ 4 മുതല്‍ കുറഞ്ഞ സ്വര്‍ണവില ഇന്നാണ് ഉയര്‍ന്നത്. അന്താരാഷ്ട വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5600 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4645 രൂപയുമാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

KCN

more recommended stories