ക്ഷയരോഗബാധിതര്‍ക്ക് വേണ്ടി തയ്യാറാക്കിയ പേഷ്യന്‍സ് റെക്കോര്‍ഡ്സ് ഫോള്‍ഡര്‍ പ്രകാശനം ചെയ്തു

 

ജില്ലാ ടി.ബി സെന്ററിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘പേഷ്യന്‍സ് റെക്കോര്‍ഡ്സ് ഫോള്‍ഡര്‍ ‘ പ്രകാശനം ചെയ്തു. സംസ്ഥാന എന്‍.എച്ച്.എം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്റ്റേറ്റ് മാസ്സ് മീഡിയ ഓഫീസര്‍ കെ.എന്‍.അജയ്, ഫോള്‍ഡറിന്റെ കോപ്പി ലോകാരോഗ്യ സംഘടനാ കണ്‍സള്‍ട്ടന്റ് ഡോ.ടി.എന്‍ അനൂപ് കുമാറിനു നല്‍കിയാണ് പ്രകാശനം ചെയ്തത്. ദേശീയാരോഗ്യ ദൗത്യം സംസ്ഥാന ഐ.ഇ.സി ആന്റ് ബി.സി.സി ഓഫീസര്‍ സിനോഷ്, സ്റ്റേറ്റ് എ.സി.എസ്.എം ഓഫീസര്‍ സതീഷ് ജോയ്, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ആന്റ് സ്റ്റേറ്റ് എപ്പിഡെമോളജിസ്റ്റ് ഡോ.ഡോണാള്‍ഡ് എം പോള്‍, ഡോ. എ.വി.ഗായത്രി, ഡോ.അപര്‍ണ മോഹന്‍, കാസര്‍കോട് ജില്ലാ എ.സി.എസ്.എം ഓഫീസര്‍ എസ്.രജനീകാന്ത്, സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ എസ്.രതീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. വിവിധ ജില്ലകളിലെ എ.സി.എസ്.എം ഓഫീസര്‍മാര്‍, മറ്റ് പ്രതിനിധികള്‍, സ്റ്റേറ്റ് ടി.ബി ഓഫീസിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ്, (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ടി.ബി സെന്റര്‍ എന്നിവ പരസ്പരം സഹകരിച്ചു കൊണ്ട് ക്ഷയരോഗ ബോധവത്ക്കരണ പരിപാടികള്‍ ജില്ലയില്‍ മികച്ച രീതിയില്‍ നടത്തി വരുന്നുവെന്ന് സ്റ്റേറ്റ് മാസ്സ് മീഡിയ ഓഫീസര്‍ കെ.എന്‍.അജയ് പറഞ്ഞു.

രോഗം ഭേദമായാലും ക്ഷയരോഗബാധിതര്‍ക്ക് രണ്ട് വര്‍ഷ കാലയളവ് വരെ ഫോളോ അപ്പ് നല്‍കേണ്ടതിനാല്‍ ചികിത്സരേഖകള്‍ ദീര്‍ഘ കാലം സൂക്ഷിക്കേണ്ടി വരുമെന്നതിനാലാണ് കാസര്‍കോട് ജില്ലാ ടി.ബി വിംഗിന്റെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള ഒരു ഫോള്‍ഡര്‍ തയ്യാറാക്കിയത്. രോഗം പെട്ടെന്ന് ഭേദമാകാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ക്ഷയരോഗബാധിതരുടെ ഭക്ഷണക്രമങ്ങള്‍, ക്ഷയരോഗവുമായി ബന്ധപ്പെട്ട പ്രധാന സംശയങ്ങള്‍ക്കുള്ള മറുപടികള്‍, രോഗബാധിതരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ക്കുള്ള പരിശോധനകള്‍, പ്രതിരോധചികിത്സ തുടങ്ങിയ സമഗ്രമായ വിവരങ്ങളും കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പേഷ്യന്റ് ഫോള്‍ഡര്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് ജില്ലാ ടി.ബി ഓഫീസര്‍ ഡോ.എ.മുരളീധര നല്ലൂരായ അറിയിച്ചു.

KCN

more recommended stories