പയ്യന്നൂര്‍ തായിനേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു.

ദേഹാസ്വാസ്ഥ്യ
മുണ്ടായ 12 വിദ്യാര്‍ത്ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആരുടെയും നില ഗുരുതരമല്ല.
തായിനേരി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്.

പയ്യന്നൂര്‍ തായിനേരി എസ് എ ബി ടി എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചൊവ്വാഴ്ച
രാവിലെ 11 ഓടെയായിരുന്നു സംഭവം. ശിശുദിനത്തോടനുബന്ധിച്ച് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അസംബ്ലി സ്‌കൂള്‍ മൈതാനത്ത് നടക്കുമ്പോഴായിരുന്നു മുകളിലെ നിലയിലെ 9 ഇ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥി പ്രത്യാഘാതം മനസ്സിലാക്കാതെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്. അധ്യാപകരെല്ലാം ഈ സമയത്ത് അസംബ്ലി നടക്കുന്നിടത്തായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ചുമയും ശ്വാസം മുട്ടലും ഉണ്ടായതിനെ തുടര്‍ന്ന് ക്ലാസിലെത്തിയ അധ്യാപകരോട് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച വിദ്യാര്‍ത്ഥി തന്നെ കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. രക്ഷിതാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്‌പ്രേ കുട്ടി സ്‌കൂളില്‍ കൊണ്ടുവരികയായിരുന്നൂവെന്ന് പറയപ്പെടുന്നു. ദേഹാസ്വാസ്ഥ്യവും കടുത്ത ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ട പെണ്‍കുട്ടികളടക്കം 12 വിദ്യാര്‍ത്ഥികളെ ഉടന്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. കടുത്ത ചുവയുളള ഏതാനും വിദ്യാര്‍ത്ഥികള്‍ അത്യാഹിത വിഭാഗത്തില്‍ തന്നെ നിരീക്ഷണത്തിലാണ്. ആരുടെയും നില ഗുരുതരമല്ല.

KCN

more recommended stories