രണ്ടാം ഘട്ട ക്ലസ്റ്റര്‍ പരിശീലനത്തിന് കുമ്പള ബി ആര്‍ സി യില്‍ തുടക്കമായി.

 

കുമ്പള-

പൊതു വിദ്യാഭ്യാസ മേഖലയില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ച് ധാരണ നേടുന്നതിനും , വാര്‍ഷിക പഠന ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചു കൊണ്ട് കുട്ടികളുടെ വികസനം ഉറപ്പാക്കുന്നതിന് വിദ്യാലങ്ങളെ ശക്തിപ്പെടുത്തുന്നതിനും തത്സമയ പിന്തുണ നല്‍കി കുട്ടികളുടെ ശേഷികള്‍ നേടി എന്ന് ഉറപ്പാക്കുന്നതിനും വേണ്ടി നടത്തപ്പെടുന്ന രണ്ടാം ഘട്ട അധ്യാപക കൂട്ടായ്മ കുമ്പള ബി ആര്‍ സി ക്ക് കീഴില്‍ അഞ്ച് കേന്ദ്രങ്ങളിലായി ആരംഭിച്ചു.
എല്‍ പി കന്നട , മലയാളം ,യു പി ,ഹൈ സ്‌കൂള്‍ വിവിധ വിശയങ്ങള്‍, അറബിക് ,സംസ്‌കൃതം, കന്നട എന്നീ ഭാഷ വിശയങ്ങളും ഉള്‍പ്പെടെ ആയിരത്തി അഞ്ഞൂറോളം അധ്യാപകരാണ് കുമ്പള ബി ആര്‍ സി ക്ക് കീഴില്‍ ക്ലസ്റ്റര്‍ പരിശീലത്തില്‍ പങ്കെടുക്കുന്നത്.

KCN

more recommended stories