തൊഴിലുറപ്പ് അട്ടിമറിക്കാന്‍ നീക്കമെന്ന ആരോപണവുമായി തൊഴിലാളി മാര്‍ച്ച്

 
വെള്ളിക്കോത്ത് തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി അജാനൂര്‍ തപാല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, വെട്ടിക്കുറച്ച പദ്ധതി വിഹിതം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.കെ.കണ്ണന്‍ അധ്യക്ഷത വഹിച്ചു. കോടാട്ട് കൃഷ്ണന്‍, പി.കെ.സുകുമാരന്‍, എം.ജി.പുഷ്പ, കമല എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories