തൊഴിലുറപ്പ്-കുടുംബശ്രീ പ്രവര്‍ത്തകരെ സര്‍ക്കാരും പാര്‍ട്ടിയും ബലിയാടുകളാക്കുന്നു

ഉദുമ : സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പരിപാടികളിലേക്ക് ആളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തകരായി കുടുംബശ്രീ, തൊഴിലുറപ്പുകാരെ മാറ്റുന്നതായി ജനശ്രി ഉദുമ മണ്ഡലം കമ്മിറ്റി ആരോപിച്ചു, മുഖ്യമന്ത്രിയും, മന്ത്രിമാരും ആധുനിക രീതിയിലുള്ള എയര്‍ കണ്ടീഷന്‍ വാഹനത്തില്‍ നവകേരള സദസുമായി കടന്നുപോകുമ്പോള്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് പിഞ്ചു വിദ്യാര്‍ത്ഥികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുവാന്‍ നേതൃത്വം നല്‍കിയ വിദ്യാഭ്യാസ അധികൃതര്‍ക്കെതിരെ നടപടികളെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഉദുമ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.വി, ശ്രീധരന്‍ വയലിന് സ്വീകരണം നല്‍കി, പി.വി ഉദയകുമാര്‍ അധ്യക്ഷം വഹിച്ചു, ജനശ്രി ജില്ല ട്രഷറര്‍ കെ.പി. സുധര്‍മ്മ ഉദ്ഘാടനം ചെയ്തു, കെ.വി ശ്രീധരന്‍, ചന്തു കുട്ടി പൊഴുതല, കാര്‍ത്യായനി ബാബു, ലിനി മനോജ്, ഗിരിഷന്‍ നാലാംവാതുക്കല്‍, ചന്ദ്രിക എരോല്‍, ഉഷ, ശ്രുതി തെക്കേക്കര, എന്നിവര്‍ പ്രസംഗിച്ചു സെക്രട്ടറി സിനി രവികുമാര്‍ സ്വാഗതവും ശോഭന നന്ദിയും രേഖപെടുത്തി

KCN

more recommended stories