മൊയ്തീന്‍ അംഗഡിമുഗറിന്റെ പുസ്തകമായ കെയ്‌റോ ഡയറി പ്രകാശനം 28 ന്

മൊയ്തീന്‍ അംഗഡിമുഗറിന്റെ ഏറ്റവും പുതിയ പുസ്തകമായ കെയ്‌റോ ഡയറി , കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ശ്രീ അശോകന്‍ ചരുവില്‍ പ്രകാശനം ചെയ്യും.

2023 – നവംബര്‍ 28 ന് വൈകുന്നേരം 3 മണിക്ക് കാസര്‍കോട് വിദ്യാനഗറിലുള്ള കോലായ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീമതി സാഹിറ റഹ്‌മാന്‍ എം.എ. പുസ്തകം ഏറ്റുവാങ്ങും. ശീ. ടി.എ. ഷാഫി അധ്യക്ഷം വഹിക്കും . സ്‌കാനിയ ബെദിര പുസ്തകം പരിചയപ്പെടുത്തും.

പ്രവാസ ലോകത്തും മറ്റുമായി മൊയ്തീന്‍ അടുത്തറിഞ്ഞ ചില വൃണിത അനുഭവങ്ങളാണ് കെയ്‌റോ ഡയറി .

2019 ല്‍ ഷാര്‍ജ പാം അക്ഷര തൂലിക കവിതാ പുരസ്‌കാരം കരസ്ഥമാക്കിയ മൊയ്തീന്‍ അബുദാബിയില്‍ പ്രവാസ ജീവിതം നയിക്കുന്നു.

മറ്റു രചനകള്‍ അധിനിവേശത്തിന്റെ ദൂരം, ഭ്രാന്ത് ഒരു കലയാണ് , ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട് , കണ്ണാടിക്കപ്പുറവുമുണ്ട് കാഴ്ചകര്‍ എന്നിവയാണ്.

 

KCN

more recommended stories