സംഘാടക സമിതി രൂപീകരിച്ചു.

അബുദാബി കാസറഗോഡ് ജില്ലാ കെ എം സി സി ‘ WE LOVE U .A. E ‘ഡിസംബര്‍ രണ്ടിന് ഖാലിദിയ പാര്‍ക്കില്‍,

അബുദാബി : യുഎഇയുടെ അമ്പത്തിരണ്ടാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി കാസറഗോഡ് ജില്ല കെഎംസിസി ‘വി ലവ് യുഎഇ’ എന്ന പേരില്‍ വിവിധ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു,

ഡിസംബര്‍ 2ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഖാലിദിയ പാര്‍ക്കില്‍ വെച്ച് നടക്കുന്ന പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു, ചെയര്‍മാനായി ഹനീഫ പടിഞ്ഞാറുമൂല, ജനറല്‍ കണ്‍വീനറായി അസീസ് പെര്‍മുദ, വൈസ് ചെയര്‍മാന്‍മാരായി ഫാറൂഖ് കൊളവയല്‍ ,ഇസ്മായില്‍ ഉദിനൂര്‍, ആബിദ് നാലാംവാതുക്കല്‍, കണ്‍വീനര്‍മാരായി ഖാലിദ് ബമ്പ്രാണ, ഹനീഫ എരിയാല്‍ തുടങ്ങിയവരെയും തെരെഞ്ഞെടുത്തു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് സുലൈമാന്‍ കാനക്കോടിന്റെ ആദ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട് ഉദ്ഘാടനം ചെയ്തു. ഷമീം ബേക്കല്‍ , സമീര്‍ തായലങ്ങാടി, റാഷിദ് എടത്തോട്, സത്താര്‍ കുന്നുംകൈ, ഇസ്മായില്‍ മുഗളി, അഷറഫ് ഉളുവാര്‍, അസീസ് പെര്‍മുദ, അസീസ് ആറാട്ടുകടവ്, അബ്ദുല്ല ഒറ്റത്തൈ , ബദറുദീന്‍ ബെല്‍ത്ത, ഫാറൂഖ് കൊളവയല്‍ , അഷറഫ് ആദൂര്‍, ഷാ ബന്ദിയോട്, മുസബ്ബിര്‍ ഇ പി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി പി കെ അഷ്റഫ് സ്വാഗതവും ട്രഷറര്‍ ഉമ്പു ഹാജി പെര്‍ള നന്ദിയും പറഞ്ഞു.

KCN

more recommended stories