ആന്റി മൈക്രോബിയല്‍ റെസിസ്സ്റ്റന്‍സ് ബോധവല്‍ക്കരണ വാരാചരണ സമാപന പരിപാടി കാസറകോട് ജനറല്‍ ആശുപത്രിയില്‍ ആചരിച്ചു

. ജനറല്‍ ആശുപത്രി പരിസരത്ത് വച്ച് ആരോഗ്യ പ്രവര്‍ത്തകരും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും കാസറഗോഡ് ബ്രാഞ്ച് ഐ എം എ യുമായി ചേര്‍ന്ന് റാലി നടത്തി.സിമെട്ട് നഴ്‌സിംഗ് കോളേജിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബും നടത്തി
പരിപാടി ഐ എം എ കാസറഗോഡ് ബ്രാഞ്ച് പ്രസിഡന്റ് ഡോ.ജിതേന്ദ്ര റായ് ഉല്‍ഘാടനം ചെയ്തു
ജനറല്‍ ആശുപത്രി സുപ്രണ്ടന്റ് ഡോ.ജമാല്‍ അഹ്‌മദ് എ അദ്ധ്യക്ഷത വഹിച്ചു
ഡോ.ജനാര്‍ദ്ദന നായിക് ,ഡോ. ഷറീന പി എ,ഐ എം എ സെക്രട്ടറി ഡോ. പ്രജ്യോത് ഷെട്ടി ,മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥി മെല്‍വിന്‍, സിമെട്ട് കോളേജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥി ശ്രീ പവിത്രന്‍, ശ്രീമതി കവിത എന്നിവര്‍ സംസാരിച്ചു. മൈക്രോബയോളജിസ്റ്റ് ഡോ. രേഖാ റൈ ആരോഗ്യ പ്രവര്‍കര്‍ക്ക് ക്ലാസ്സെടുത്തു ആന്റിബയോട്ടിക് റെസിസ്റ്റന്‍ തടയാനും ബോധവല്‍ക്കരണം നടത്താനും പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്തു.വര്‍ദ്ധിച്ചു വരുന്ന ആന്റിമൈക്രോ ബിയല്‍ റെസിസ്റ്റന്‍സ് മാനവരാശി ഭാവിയില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. ഈ രീതിയില്‍ മുമ്പോട്ടു പോകുകയാണെങ്കില്‍ 2050 തോടെ ഒരു കോടിയോളം ജനങ്ങള്‍ ആന്റി മൈകോബിയല്‍ റെസിസ്റ്റന്‍സ് മൂലം മരിക്കുമെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഈ സാഹചര്യത്തിലാണ് നവമ്പര്‍ 18 മുതല്‍ 24 വരെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവാര്‍ നസ് വീക്കായി ആചരിക്കുന്നത്
ഗവര്‍മെണ്ട് ജെ പി എച്ച് എന്‍ സ്‌കൂള്‍ ,മാലികുദ്ദീനാര്‍ കോളേജ് ഓഫ് നഴ്‌സിംഗ് ,സീമെറ്റ് കോളേജ് ഓഫ് നഴ്‌സിംഗ്, ആരോഗ്യ പ്രവര്‍ത്തകര്‍, ഐഎംഎ ഭാരവാഹികള്‍ മുതലായവര്‍ ചടങ്ങില്‍ പങ്കെടുത്തു

KCN

more recommended stories