‘കേരളീയം 2023’ ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു

ജില്ലാ തല ക്വിസ് മത്സരം @75

നീലേശ്വരം:കാസര്‍ഗോഡ് ജില്ലാ ക്വിസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍’കേരളീയം 2023′ എന്ന വിഷയത്തെ ആസ്പദമാക്കി എഴുപത്തി അഞ്ചാമത് ജില്ലാ തല ക്വിസ് മത്സരം നീലേശ്വരം കോട്ടപ്പുറത്തു നിന്നും ആരംഭിച്ച ഫാല്‍ക്കണ്‍ ക്രൂയിസ് ഹൗസ് ബോട്ട് യാത്രയില്‍ സംഘടിപ്പിച്ചു.വിജയകുമാര്‍ ബേവൂരി മത്സരം നിയന്ത്രിച്ചു.
ക്വിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ടി.വി.വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗം സെക്രട്ടറി വി.തമ്പാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ജോ:സെക്രട്ടറി കെ.കെ.മോഹനന്‍ മാസ്റ്റര്‍,കോ-ഓഡിനേറ്റര്‍ കെ.വിജിത്ത്, എം.കെ.ഗോപകുമാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

മത്സര വിജയികള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍

എല്‍.പി.വിഭാഗം
ഹൃദ്യ.കെ.എം വെള്ളിക്കോത്ത്
സ്‌നേഹല്‍.എ.കെ ചെമ്മനാട്
അദ്വൈദ്.കെ.എസ് മുള്ളേരിയ
യു.പി.വിഭാഗം
അശ്വിന്‍ രാജ് നീലേശ്വരം
ആദര്‍ശ് മോഹന്‍ ബേത്തൂര്‍പാറ
കാര്‍ത്തിക് മനു നീലേശ്വരം
ഹൈസ്‌കൂള്‍ വിഭാഗം
അഭിരാജ്.എം പേരൂര്‍
അര്‍ജുന്‍.ഏ.കെ ചെമ്മനാട്
കെ.പി.പൂജാ ലക്ഷ്മി മഞ്ചേശ്വരം
പൊതു വിഭാഗം
രത്‌നാകരന്‍ മാസ്റ്റര്‍ കമ്പല്ലൂര്‍
ജിഷ്ണു രാജ് പെരിയ
രാകേഷ് ചെറുവത്തൂര്‍

മത്സര വിജയികള്‍ സംഘാടകര്‍ക്കൊപ്പം(മുകളില്‍)

ജില്ലാതല ക്വിസ് മത്സരം ജില്ലാ ക്വിസ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.വി. വിജയന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ സെക്രട്ടറി വി.തമ്പാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.(താഴെ)
.

KCN

more recommended stories