ചെമ്മനാട് ഗ്രാമപഞ്ചായത്ത് സ്മാര്‍ട്ട് അസറ്റ് റജിസ്റ്റര്‍ പൂര്‍ത്തീകരണ പ്രഖ്യാപനവും 2024-25 വൈബ്രന്റ് ഗ്രാമസഭയുടെ ഉദ്ഘാടനവും നടന്നു

കോളിയടുക്കം: ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഡിജിറ്റലിലേക്ക് മാറുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ ഔദ്യോഗികമായ എല്ലാ ആസ്തികളും ജി. ഐ. എസ് മാപ്പിംഗ് മുഖേന ആസ്തികളുടെ ഡിജിറ്റലൈസ് രജിസ്റ്റര്‍ തയ്യാറാക്കിയതിന്റെയും പൊതു ജനങ്ങള്‍ക്ക് ഫയല്‍ നിജസ്ഥിതിയും മറ്റു തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളും അറിയിപ്പുകളും ആനുകൂല്യങ്ങളും വിരല്‍ തുമ്പിലൂടെ അറിയുന്നതിന് വേണ്ടി ഒരുക്കിയ ഡിജിറ്റല്‍ ഫ്‌ലാറ്റ്‌ഫോമിന്റെസ്വിച്ച് ഓന്‍ കര്‍മ്മവും കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് 2024-25 വര്‍ഷത്തെ ഫണ്ട് വിനിയോഗത്തിന്റെ പദ്ധതി ആസൂത്രണ വൈബ്രന്റ് ഗ്രാമ സഭ കാസര്‍ഗോഡ് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിക്കും. ഭരണാസമിതി അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍,ഘടക സ്ഥാപന മേധാവികള്‍, സി ഡി എസ് മെമ്പര്‍മാര്‍, പ്ലാനിങ് കമ്മിറ്റി അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും

KCN

more recommended stories