ലൈംഗികാതിക്രമ പരാതി: പെരിയ കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇഫ്തികാര്‍ അഹമ്മദിനെയാണ് വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് ഡോ. കെ സി ബൈജു സസ്‌പെന്റ് ചെയ്തത്. അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

പരീക്ഷയ്ക്കിടെ തല കറങ്ങിയ വീണ വിദ്യാര്‍ഥിനിയോട് ഉള്‍പ്പെടെ ഡോ. ഇഫ്തികാര്‍ അഹമ്മദ് ലൈംഗികാതിക്രമം കാട്ടിയയെന്ന് എംഎ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാല ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് പരാതി നല്‍കിയത്.

KCN

more recommended stories