15ാം വാര്‍ഡ് മുസ്ലിം ലീഗിന്റെ സാന്ത്വനം പ്രവര്‍ത്തനങ്ങള്‍ മാതൃക: എന്‍ . നെല്ലിക്കുന്ന് എം എല്‍ എ

 

മൊഗ്രാല്‍ പുത്തൂര്‍: 15-ാം വാര്‍ഡ് മുസ്ലിം ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് എന്‍ .എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു.15-ാം വാര്‍ഡ് മുസ്ലിം ലീഗിന്റെ സാന്ത്വനം പദ്ധതി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കിടപ്പിലായ രോഗികള്‍ക്കും ഡയാലിസ് രോഗികള്‍ക്കുമുള്ള സഹായ ഉപകരണങ്ങള്‍ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കി വരികയാണ്. ഏറ്റവും വലിയ പുണ്യ പ്രവര്‍ത്തിയാണിതെന്നും എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു.വാര്‍ഡ് ലീഗ് പ്രസിഡണ്ട് സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു.അന്‍വര്‍ ചേരങ്കൈ, സിദ്ധീക്ക് ബേക്കല്‍, എ എ ജലീല്‍, മുഹമ്മദ് കുന്നില്‍, മാഹിന്‍ കുന്നില്‍, നൗഫല്‍ പുത്തൂര്‍, ഷെഫീക്ക് പുത്തൂര്‍, ഹാരിസ് കമ്പാര്‍, മൂസ ബാസിത്, മുനീര്‍ എരിയാല്‍, അബ്‌നാസ്, കെ. എം അബ്ദുല്‍ റഹിമാന്‍, ഹംസ പുത്തൂര്‍, അന്‍സാപ് കുന്നില്‍,പി എച്ച് അഫ്‌റാസ്, പി എ അബ്ബാസ്, മുഹമ്മദ് മൂല,ഷാഫി കച്ചായി, ബഷീര്‍ പൗര്‍, ബി പി കാലിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories