പുസ്തകം പ്രകാശനം ചെയ്തു.

മൊയ്തീന്‍ അംഗഡിമുഗറിന്റെ പുതിയ പുസ്തകം , കെയ്‌റോ ഡയറി , കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ശ്രീ അശോകന്‍ ചരുവില്‍ , ചരിത്രകാരനായ ശ്രീ സി. ബാലന്‍ മാഷിന് നല്‍കി പ്രകാശനം ചെയ്തു.
കാസര്‍കോട് വിദ്യാനഗര്‍ കോലായ് ലൈബ്രറി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ശ്രീ ടി.എ. ഷാഫി അധ്യക്ഷനായി. സ്‌കാനിയ ബെദിര പുസ്തകത്തെ പരിചയപ്പെടുത്തി.

നാസര്‍ ചെര്‍ക്കളം , നാരായണന്‍ പെരിയ , രാധാകൃഷണന്‍ പെരുമ്പള , സി.എല്‍. ഹമീദ് , ബാലകൃഷ്ണന്‍ ചെര്‍ക്കള , ഗിരിധര്‍ രാഘവന്‍ , കെ.എച് . മുഹമ്മദ് , ഹസൈനാര്‍ തോട്ടും ഭാഗം , എന്നിവര്‍ പ്രസംഗിച്ചു.

സാംസ്‌കാരിക കേരളത്തിനൊപ്പം കാസര്‍കോടും തോളോട് തോള്‍ ചേര്‍ന്ന് കുതിക്കണമെന്നും വൈരുധ്യങ്ങളുടെ നാടായ കാസര്‍കോടിന്റെ തനതു കലകള്‍ അതേ പോലെ ഇവിടെ കാത്തു സൂക്ഷിക്കപ്പെടണമെന്നും സപ്ത ഭാഷകളിലും കൃതികളുണ്ടാകണമെന്നും പ്രകാശനം നിര്‍വഹിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

 

KCN

more recommended stories