റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി, നിയമലംഘനം ചൂണ്ടിക്കാട്ടി ഗതാഗത സെക്രട്ടറിയുടെ നടപടി

 

തിരുവനന്തപുരം : റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. 2023ലെ ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റൂള്‍സ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോര്‍ എന്ന പേരിലായിരുന്നു ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നല്‍കിയിരിക്കുകയായിരുന്നു.

റോബിന്‍ ബസ് സര്‍ക്കാരിനെ നിരന്തരം വെല്ലുവിളിക്കുകയാണെന്ന നിലപാടിലായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവും എംവിഡിയും. ബസിനെതിരെ കടുത്ത നടപടികളാണ് മോട്ടോര്‍ വാഹനവകുപ്പ് ഇതുവരെ സ്വീകരിച്ചത്. പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് നിരന്തരം പിഴയിട്ടു. പിന്നാലെ ബസ് കഴിഞ്ഞ എംവിഡി പിടിച്ചെടുത്തു. വാഹനത്തിന് എതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കും വിധം പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചാണ് ബസ് പിടിച്ചെടുത്തത്.

KCN

more recommended stories