‘കുഞ്ഞുമനസുകളിലേക്ക് രാഷ്ട്രീയം കുത്തിവെയ്‌ക്കേണ്ട, വിലക്ക് ലംഘിച്ചാല്‍ കടുത്ത നടപടി’: നവകേരളസദസിനെകുറിച്ച് ഹൈക്കോടതി

 

കൊച്ചി : കോടതി വിലക്കിയിട്ടും നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചത് ഗൗരവകരമെന്ന് ഹൈക്കോടതി. ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഇത്രയും ചെറുപ്പത്തില്‍ മനസുകളിലേക്ക് രാഷ്ട്രീയം കുത്തിവക്കണ്ട. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ടായിക്കോളുമെന്നും കോടതി പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ ഉപഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ എടുത്ത നടപടികള്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി അടുത്ത ആഴച്ച വീണ്ടും പരിഗണിക്കും.

KCN

more recommended stories