ക്ഷീരകര്‍ഷകര്‍ക്കായി പരിശീലന പരിപാടി നടത്തി

 

കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് റീജിയണല്‍ ഡയറി ലാബ് കം ട്രെയിനിംഗ് സെന്ററില്‍ ശുദ്ധമായ പാല്‍ ഉത്പന്നം എന്ന വിഷയത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി പരിശീലന പരിപാടി നടത്തി. 60 ഓളം ക്ഷീരകര്‍ഷകര്‍ പങ്കെടുത്തു. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിലെ വൈസ് പ്രിന്‍സിപ്പാള്‍ എം.കെ.സ്മിത, ക്ഷീരവികസന ഓഫീസര്‍ എസ്.പ്രിയങ്ക, ഡോക്ടര്‍ എം.മുഹമ്മദ് ആസിഫ് എന്നിവര്‍ ക്ലാസ്സെടുത്തു. റീജിയണല്‍ ഡയറി ലാബ് കം ട്രെയിനിംഗ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം.ഷൈജി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

KCN

more recommended stories