മാട്ടുമ്മല്‍ ആമു ഹാജി ഫാമിലി കുടുംബ സംഗമം 2ഗ23 വിവിധ കലാ പരിപാടികളോട് കൂടി സമാപിച്ചു

 

ചിത്താരി മൂന്ന് മാസത്തിലധികമായി ബിരിയാണി ഫെസ്റ്റ് മൈലാഞ്ചി ഫെസ്റ്റ് മയ്യിത്ത് പരിപാലന ക്ലാസ് വിവിധ പരിപാടികളോടെ ഓണ്‍ലൈനിലും മറ്റുമായി നടന്ന മാട്ടുമ്മല്‍ ആമു ഹാജി ഫാമിലി കുടുംബ സംഗമം 2ഗ23 നവംബര്‍ 26 ഞായറാഴ്ച പടന്നക്കാട് ബേക്കല്‍ ക്‌ളബ്ബില്‍ രാവിലെ 9 മണി മുതല്‍ കുട്ടികളുടെ എക്‌സിബിഷന്‍ പാട്ട് പ്രസംഗം ഒപ്പന അറബിക് ഡാന്‍സ് എന്നിവയും മുതിര്‍ന്നവരെ ആദരിക്കല്‍ ചടങ്ങും നടന്നു

പാവപെട്ട രോഗികള്‍ക്കും നിര്‍ദരരായ പെണ്‍കുട്ടികളുടെ വിവാഹ സഹായമെത്തിക്കുന്നതിനും പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി

സാംസ്‌കാരിക സമ്മേളനം മാട്ടുമ്മല്‍ ഷെരീഫ് ഹാജിയുടെ അധ്യക്ഷതയില്‍ മാണിക്കോത്ത് മുസ്ലിം ജമാ അത്ത് ഖത്തീബ് മുഹിയദ്ധീന്‍ അല്‍ അസ്ഹരി ഉല്‍ഖാടനം ചെയ്തു ത്വയ്യിബ് കൂളിക്കാട് സ്വാഗതവും മുബാറക് ഹസൈനാര്‍ ഹാജി,വാര്‍ഡ് മെമ്പര്‍ ഇര്‍ഷാദ് സി കെ ,സി മുഹമ്മദ് കുഞ്ഞി ,ശംസു മാട്ടുമ്മല്‍,സുബൈര്‍ മാട്ടുമ്മല്‍, ഷാക്കിര്‍ പിവി ഉഷാമത്ത്,റാഷിദ് മാട്ടുമ്മല്‍ എന്നിവര്‍ നന്ദിയും പറഞ്ഞു

രാത്രി നിസാം തളിപ്പറമ്പ് ടീം അവതരിപ്പിച്ച ഇശല്‍ നൈറ്റൊഡ് കൂടി പരിപാടി സമാപിച്ചു

KCN

more recommended stories