കലാതിലകം നിലനിർത്തി ആവണിആവൂസ്

കാഞ്ഞങ്ങാട്: ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിൽ കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ ആവണി കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. കലോത്സവത്തിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം മിന്നും വിജയം സ്വന്തമാക്കിയാണ് ആവണി നേട്ടം കരസ്ഥമാക്കിയത്. കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മയുടെ ഹൃദയഭേദകമായ രംഗങ്ങൾ അരങ്ങിൽ അവതരിപ്പിച്ച നാടോടി നൃത്തത്തിൽ ആവണി ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി

മോണോ ആക്‌ടിൽ രണ്ടാം സ്ഥാനം എ ഗ്രേഡ് ഓടുകൂടി കരസ്ഥമാക്കിയ ആവണി, ഗ്രൂപ് ഡാൻസ്, ലളിതഗാനം, ദേശഭക്തി ഗാനം എന്നീ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.
ആവണി ആവൂസ് എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയയാണ് ഈ മിടുക്കി. നിരവധി ടെലിവിഷൻ ചാനലുകളിലും വിവിധ മെഗാ ഷോകളിൽ പങ്കെടുത്ത വിജയിച്ചിട്ടുണ്ട്.
നിരവധി ചല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ആവൂസ് ഉടൻ പുറത്തിറങ്ങുന്ന കുറിഞ്ഞി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്
രാകേഷ് കുമാർ – ശിവാജ്ഞന ദമ്പതികളുടെ മകളായ ആവണി, നെല്ലിത്തറ സരസ്വതി വിദ്യാനികേതനിലെ 5 ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: ശിവകേദാർ

KCN

more recommended stories