‘സര്‍ഗമേള’ പരിപാടി സംഘടിപ്പിച്ചു.

മഞ്ചേശ്വരം: കെ.എന്‍.എം.മഞ്ചേശ്വരം കോംപ്ലക്സ് തല മദ്രസ ‘സര്‍ഗമേള’ പരിപാടി മച്ചംപടിയില്‍ സംഘടിപ്പിച്ചു.

മഞ്ചേശ്വരത്തെ വിവിധ മദ്രസകളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. രക്ഷിതാക്കളും അധ്യാപകരുമടക്കം നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മീയപദവു സലഫി മദ്രാസ് ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചു. ഹൊസങ്കടി സലഫി മദ്രസ രണ്ടാം സ്ഥാനവും അല്‍ ഇസ്ലായ് കുഞ്ചത്തൂര്‍ മൂന്നാം സ്ഥാനവും മച്ചമ്പാടി മദ്രസത്തുല്‍ സലഫിയ്യ നാലാം സ്ഥാനവും കരസ്ഥമാക്കി.

വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിപാടികള്‍ ആസ്വദിച്ചു. അബ്ദുല്‍ റഹ്‌മാന്‍ അരിമല, അബ്ദുല്‍ ഖാദര്‍ ഭാവ ഹിന്ദുസ്ഥാന്‍, മുഹമ്മദലി സലഫി, സിദ്ദിഖ്, അബ്ദുല്‍ ഖാദര്‍ ഇസ്മായില്‍, അബ്ദുല്‍ ഹമീദ്, മൊയ്തീന്‍ കുഞ്ഞ എന്നിവരടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു

KCN

more recommended stories