കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍; നൂറിലേറെ വെബ്‌സൈറ്റുകള്‍ നിരോധിച്ചു

 

നിക്ഷേപ, വായ്പാ തട്ടിപ്പ് സൈറ്റുകള്‍ ബാന്‍ ചെയ്യാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തില്‍ ചൈനീസ് ഒറിജിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 100 വെബ്സൈറ്റുകളാണ് ഇതിനോടകം കേന്ദ്ര ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്തത്.

വിദേശ ബന്ധമുള്ള കൂടുതല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യുന്ന നടപടികളും ആരംഭിച്ചു. വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുകയും പണമൊഴുക്ക് മനസ്സിലാക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ സൈറ്റുകള്‍ക്കുമെതിരെയാണ് പ്രധാനമായും നടപടി എടുത്തിരിക്കുന്നത്. ഇത്തരം വ്യാജ സൈറ്റുകള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

KCN

more recommended stories