സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മഹാഋഷി ദയാനന്ദ സരസ്വതിയുടെ ഇരുനൂറാഠ ചരമ വാര്‍ഷികം ആചരിച്ചു.

ഇതിനോടനുബന്ധിച്ച് വേദ വിദ്യ കലണ്ടര്‍ പ്രകാശനവും സെമിനാര്‍ ഉദ്ഘാടനവും ചിന്മയ കോളനി റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ.വി.ഗോപിനാഥന്‍ നിര്‍വഹിച്ചു. കോഴിക്കോട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആചാര്യ എം.ആര്‍. രാജേഷിന്റെ ശിഷ്യഗണങ്ങള്‍ വിദ്യാനഗര്‍ ചിന്മയ കോളനിയിലെ ശ്രീകൃഷ്ണമന്ദിരത്തില്‍ ആണ് പരിപാടി അവതരിപ്പിച്ചത്. ആചാര്യ ശിഷ്യനായ ശ്രീ ഗോപാലന്‍ നമ്പ്യാര്‍ മുഖ്യപ്രഭാഷണീ നടത്തി . ചിന്മയ മിഷന്‍ പ്രസിഡണ്ട് എ.കെ നായര്‍ , മുന്‍ ബി എസ് എന്‍ എല്‍ വിജിലന്‍സ് ഓഫീസര്‍ സി.ചന്ദ്രന്‍ നായര്‍, കൃഷ്ണമന്ദിര്‍ കമ്മിറ്റി പ്രസിഡന്റ് കെ.എം രാംദാസ് തുടങ്ങിയവര്‍ ആശംസപ്രസംഗം നടത്തി. സി ഓമന സ്വാഗതവും രാകേഷ് ആര്യ നന്ദിയും പറഞ്ഞു.

KCN

more recommended stories