ലക്ഷദ്വീപില്‍ ഇനി മലയാള പഠനമില്ല, അടുത്ത അധ്യയന വര്‍ഷം മുതല്‍ സിബിഎസ്ഇ സിലബസിലേക്ക് മാറ്റം

 

ലക്ഷദ്വീപില്‍ മലയാള പഠനം നിര്‍ത്തുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ സിബിഎസ്ഇ സിലബസിലേക്ക് മാറാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. മലയാളം കരിക്കുലത്തില്‍ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്കാണ് നിര്‍ദ്ദേശം. ഒന്നാം ക്ലാസ് മുതല്‍ പ്രവേശനം ഇനി സിബിഎസ്ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുളളത്. നിലവില്‍ 9,10 ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് നടപടിയെന്നാണ് ഉത്തരവില്‍ വിശദീകരിക്കുന്നത്.

KCN

more recommended stories