മവ്വല്‍ കപ്പ് 2024 നാലാം സീസണിന്റെ ബ്രോഷര്‍ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രമുഖ വ്യവസായി ഷാഫി നാലപ്പാടിന് നല്‍കി നിര്‍വഹിച്ചു

മവ്വല്‍ കപ്പ് സീസണ്‍-4 2024 ജനുവരി 2 മുതല്‍ 16 വരെ
ഫുട്ബോള്‍ മേളയുടെ ബ്രോഷര്‍
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രകാശനം ചെയ്തു
കാസര്‍കോട്: 2024 ജനുവരി 2 മുതല്‍ 16 വരെ മഫാസ് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് മവ്വല്‍ സംഘടിപ്പിക്കുന്ന ദോസ്തി ഗ്രൂപ്പ് പ്രൈസ് മണിക്കായുള്ള എം.കെ ബ്രദേര്‍സ് മവ്വല്‍ കപ്പ് 2024 നാലാം സീസണിന്റെ ബ്രോഷര്‍ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രമുഖ വ്യവസായി ഷാഫി നാലപ്പാടിന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ സാജിദ് മവ്വല്‍, ജനറല്‍ കണ്‍വീനവര്‍ ഷാഫി യൂസുഫ്, സ്റ്റയറിങ് കമ്മിറ്റിഅംഗം അബ്ബാസ് മവ്വല്‍, ടൂര്‍ണ്ണമെന്റ് കമ്മിറ്റി അംഗം പള്ളത്തില്‍ മുഹമ്മദ്, ടൂര്‍ണമെന്റ് പബ്ലിസിറ്റി ചെയര്‍മാന്‍ ഷാഫി അബൂബക്കര്‍, വളണ്ടിയര്‍ ഹെഡ് അലീജ് ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories