പള്ളിക്കര പഞ്ചായത്തിലെ 22 ാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി

 

പള്ളിക്കര,കോട്ടക്കുന്ന് 22 ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍
യു.ഡി. എഫ് സ്ഥാനാര്‍ഥി അബ്ദുല്ല സിങ്കപ്പൂര്‍ 117 വോട്ടിന്റെ ഭൂരിപക്ഷത്തില്‍
വിജയിച്ചു.453 വോട്ടാണ് ലഭിച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എച്ച് ഹാരീസിന് 336 വോട്ടും ,ബിജെപിയിലെ
പ്രദീപ് കുമാര്‍ കൂട്ടക്കനി 102 വോട്ടും ലഭിച്ചു.
22 അംഗ പഞ്ചായത്തില്‍ 14 എല്‍ ഡി എഫ് ,8 യു ഡി എഫ് എന്നിങ്ങനെയാണ് കക്ഷിനില.പഞ്ചായത്ത് അംഗമായിരുന്ന
മുസ്ലിംലീഗിലെ കെ അബ്ദുല്ല കുഞ്ഞിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

KCN

more recommended stories