പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച, ടിയര്‍ ഗ്യാസുമായി രണ്ട് പേര്‍ എംപിമാര്‍ക്കിടയിലേക്ക് ചാടി

 

പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്‌സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്നും രണ്ട് പേര്‍ ടിയര്‍ ഗ്യാസുമായി താഴെ സഭാ അംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് യുവാക്കള്‍ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാര്‍ലമെന്റ് നടപടികള്‍ കാണാന്‍ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇയാളുടെ കൈവശമുണ്ടായിരുന്നത് ടിയര്‍ ?ഗ്യാസെന്നാണ് കരുതുന്നതെന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്രതികരിച്ചത്. യെല്ലോ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാര്‍ പറയുന്നു. ഇയാളെ എംപിമാരും സെക്യുരിറ്റിയും ചേര്‍ന്നാണ് കീഴടക്കിയെന്നാണ് വിവരം. എംപിമാരെ ലോക്‌സഭയില്‍ നിന്നും മാറ്റി.

KCN

more recommended stories