താനാശാഹീ നഹീ ചലേഗി’; ഏകാധിപത്യം അനുവദിക്കില്ലെന്ന് മുദ്രാവാക്യം,പാര്‍ലമെന്റില്‍ കളര്‍ സ്‌പ്രേയുമായി പ്രതിഷേധിച്ചവര്‍ ഉയര്‍ത്തിയത് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം.

ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധക്കാര്‍ ചാടിവീണത്. ‘താനാശാഹീ നഹീ ചലേഗി’ എന്നാണ് ഇവര്‍ മുദ്രാവാക്യമുയര്‍ത്തിയത്. ഷൂസിനുള്ളിലാണ് ഇവര്‍ സ്‌പ്രേ സൂക്ഷിച്ചത്. കളര്‍സ്‌പ്രേയുമായി രണ്ട് പേര്‍ പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിച്ചു. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചവരില്‍ നീലം, അമോല്‍ ഷിന്‍ഡെ എന്നിവര്‍ പിടിയിലായി. അറസ്റ്റിലായ നാലു പേരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

ലോക്‌സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്നും രണ്ട് പേര്‍ കളര്‍ സ്‌പ്രേയുമായി താഴെ സഭാ അംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടുകയായിരുന്നു. പാര്‍ലമെന്റ് നടപടികള്‍ കാണാന്‍ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. യെല്ലോ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാര്‍ പറയുന്നു. ടിയര്‍ഗ്യാസ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ഇവരുടെ പക്കലുണ്ടായിരുന്നത് കളര്‍ സ്‌പ്രേ ആണെന്ന് വ്യക്തമായി. എംപിമാരും സെക്യുരിറ്റിയും ചേര്‍ന്നാണ് ഇവരെ കീഴടക്കിയത്. അതിക്രമത്തിന്റെ സാഹചര്യത്തില്‍ സഭയിലുണ്ടായിരുന്ന എംപിമാരെ മാറ്റി. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് പുതിയ പാര്‍ലമെന്റില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്.

പാര്‍ലമെന്റിന് പുറത്തും കളര്‍ സ്‌പ്രേയുമായി രണ്ട് പേര്‍ പ്രതിഷേധിച്ചു. നീലം എന്ന സ്ത്രീയും ഇവരിലുണ്ട്. സംഭവത്തില്‍ 4 പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പുക ഉപകരണം പൊലീസ് പിടിച്ചെടുത്തു.

KCN

more recommended stories