ഒറിയന്റേഷന്‍ ക്ലാസ്സ് നടത്തി

 

കേരള സ്റ്റേറ്റ് ഹയര്‍ എഡുക്കേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പ്രോഗ്രാം ഒറിയന്റേഷന്‍ ക്ലാസ്സ് നടത്തി. നാലു വര്‍ഷ ബിരുദ വിദ്യാഭ്യാസ പ്രോഗ്രാം ഒറിയന്റേഷന്‍ ക്ലാസ്സില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട നൂറ് പ്രതിനിധികള്‍ പങ്കെടുത്തു. കേരള സ്റ്റേറ്റ് ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കെ.എസ്.എച്ച്.ഇ.സി. മെമ്പര്‍ സെക്രട്ടറി ഡോ.രാജന്‍ വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ.കെ.വി.മുരളി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ.എ.അശോകന്‍ സംസാരിച്ചു. ഡോ.എ.മോഹനന്‍ സ്വാഗതം പറഞ്ഞു. ഡോ.കെ.സുധീന്ദ്രന്‍, ഡോ.ടിന്‍ജു പി.ജെയിംസ്, ഡോ.മനുലാല്‍ പി.റാം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.

KCN

more recommended stories