കേരളത്തില്‍ ഇത്തവണ ബിജെപി 5 സീറ്റില്‍ ജയിക്കും,അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് പ്രകാശ് ജാവദേക്കര്‍

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 5 സീറ്റുകളില്‍ വിജയിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവ്‌ദേക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ ക്രൈസ്തവര്‍ ബിജെപിയില്‍നിന്നും അകന്നിട്ടില്ല. ചില്ലി കാശിന് വേണ്ടി വിലപേശല്‍ നടത്തുന്നവരല്ല കേരളത്തിലെ ക്രൈസ്തവരെന്നും റബര്‍ വിലയുമായി ബന്ധപ്പെട്ട ചോദ്യത്തോട് ജാവ്‌ദേക്കര്‍ പ്രതികരിച്ചു. മോദി തിരുവനന്തപുരത്തു മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ജാവ്‌ദേക്കര്‍ തള്ളുന്നില്ല

KCN

more recommended stories