കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ ജയില്‍ ക്ഷേമ ദിനാഘോഷം സംഘടിപ്പിച്ചു

 
ക്രിമിനല്‍ നീതി നിര്‍വ്വഹണ സംവിധാനത്തില്‍ പരമപ്രധാനമായ ധര്‍മ്മമാണ് ജയിലുകള്‍ നിര്‍വ്വഹിക്കുന്നത്. വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലില്‍ എത്തുന്ന തടവുകാരെ നവീന ശിക്ഷാ സമ്പ്രദായങ്ങളായ സംശുദ്ധീകരണ സാന്മാര്‍ഗീകരണ പ്രക്രിയക ളിലൂടെ ഉത്തമപൗരന്മാരാക്കി അവരുടെ പുനര്‍സാമൂഹികവല്‍ക്ക രണവും, പുനരധിവാസവും സാധ്യമാക്കുക എന്നതാണ് ആധുനി ക ജയില്‍ സംവിധാനത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം. ഇത്തരം വിശാലമായ ലക്ഷ്യം ഫലപ്രാപ്തിയിലെത്തിക്കുന്നതിനായി വിവിധ ജയില്‍ ക്ഷേമ പരിപാടികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നത്. ജയില്‍ അന്തേവാസികളുടെ മാനസികോല്ലാസവും ജയില്‍ ക്ഷേമവും ലക്ഷ്യമിട്ട് നടത്തപ്പെടുന്ന ക്ഷേമ ദിനാഘോഷ പരിപാടികളുടെ ഭാഗമായി
കാസറഗോഡ് സ്‌പെഷ്യല്‍ സബ് ജയിലില്‍ ജയില്‍ ക്ഷേമ ദിനാഘോഷം 2023-24
സമാപന സമ്മേളനവും പുതുതായി പണിത ബ്ലോക്ക്, പാചകശാല എന്നിവയുടെ ഉദ്ഘാടനവും എന്‍.എ. നെല്ലിക്കുന്ന് (ബഹു. എം.എല്‍.എ, കാസര്‍കോട് നിയോജക മണ്ഡലം) ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ അഡ്വ. വി.എം. മുനീര്‍ (ബഹു. ചെയര്‍മാന്‍, കാസര്‍കോട് നഗരസഭ) അധ്യക്ഷത വഹിച്ചു.

ശിവപ്രസാദ് (ബഹു. റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍, ഉത്തരമേഖല, കോഴിക്കോട്) മുഖ്യപ്രഭാഷണം നടത്തി.
ഗിരീഷ് കുമാര്‍. എന്‍. (സൂപ്രണ്ട് (ഇന്‍ ചാര്‍ജ്ജ്), ഓപ്പണ്‍ പ്രിസണ്‍ & കറക്ഷണല്‍ ഹോം, ചീമേനി), നാഗേഷന്‍. യു. (ജില്ലാ സ്റ്റേഷനറി ഓഫീസര്‍,കാസര്‍കോട് ), കുഞ്ഞമ്പു നായര്‍. കെ. (സബ് ട്രഷറി ഓഫീസര്‍,കാസര്‍കോട്്), മോഹന്‍ദാസ് വയലാംകുഴി (ഫൗണ്ടര്‍, ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍), മഹമൂദ് ഏരിയാല്‍ (ഡയറക്ടര്‍, ലയണ്‍സ് ക്ലബ്ബ്, ചന്ദ്രഗിരി), അജിത്ത് കൊയിലേരിയന്‍ (കണ്‍വീനര്‍, കെ.ജെ.ഇ.ഒ.എ. ഒന്നാം മേഖല), സുശാന്ത്. കെ. (ജോയിന്റ് സെക്രട്ടറി, കെ.ജെ.എസ്.ഒ.എ. ഒന്നാം മേഖല) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വസന്തകുമാര്‍.കെ. സ്വാഗതവും വിനോദ്കുമാര്‍. ടി. നന്ദിയും പറഞ്ഞു.
ക്രിസ്റ്റല്‍ മ്യൂസിക് ബാന്റ് കാസര്‍കോട് ഗാനമേള അവതരിപ്പിച്ചു.

KCN

more recommended stories