വീഴ്ചയില്‍ നിന്നും തലപൊക്കി സ്വര്‍ണവില; 46,000 കടന്നില്ല

 

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 80 രൂപയാണ് ഉയര്‍ന്നത്. ശനിയാഴ്ച വില കുത്തനെ കുറഞ്ഞിരുന്നു, പവന് 360 രൂപ കുറഞ്ഞ് വില 46000 ത്തിന് താഴെയെത്തി. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,920 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. വിപണി വില 5740 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ ഉയര്‍ന്നു. വില 4755 രൂപയുമാണ്

വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

KCN

more recommended stories