മൗണ്ട് വിന്‍സണ്‍ കീഴടക്കിയ ആദ്യ മലയാളിയായി ഷെയ്ഖ് ഹസന്‍ ഖാന്‍; സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

 

തിരുവനന്തപുരം: അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളിയായി പത്തനംതിട്ട സ്വദേശി ഷെയ്ഖ് ഹസ്സന്‍ ഖാന്‍. സെക്രട്ടേറിയറ്റില്‍ ധനകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥന്‍ കൂടിയായ അദ്ദേഹത്തിന്റെ നേട്ടം കേരളത്തിന്റെ യശസ് വാനോളമുയര്‍ത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഏഴു വന്‍കരകളിലെയും ഉയരം കൂടിയ കൊടുമുടികള്‍ കയറുന്ന പര്യവേഷണ ദൗത്യത്തിലാണ് ഷെയ്ഖ് ഹസ്സന്‍ ഖാന്‍. ഇതിന്റെ ഭാഗമായി അദ്ദേഹം കീഴടക്കുന്ന അഞ്ചാമത്തെ കൊടുമുടിയാണ് മൗണ്ട് വിന്‍സണ്‍. ക്ലേശകരമായ പര്‍വ്വതാരോഹണ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഷെയ്ഖ് ഹസ്സന്‍ ഖാന്റെ ഇച്ഛാശക്തി പ്രശംസനീയമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന് എല്ലാ ആശംസകളും നേര്‍ന്നു.

KCN

more recommended stories