ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റ്: 40 വര്‍ഷം പ്രവാസ ജീവിതം പിന്നിട്ട തൃക്കരിപ്പൂര്‍ നിവാസികളെ ആദരിക്കുന്നു.

 

ദുബൈ: ദുബൈ കെ.എം.സി.സി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ആതിഥ്യമരുളുന്ന ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റിന്റെ ഭാഗമായി 40 വര്‍ഷം പ്രവാസ ജീവിതം പിന്നിട്ട യു.എ.ഇ യിലുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്ത് നിവാസികളെ ആദരിക്കും. യു.എ.ഇ യിലുള്ള 40 വര്‍ഷം പ്രവാസ ജീവിതം പിന്നിട്ട മുഴുവന്‍ തൃക്കരിപ്പൂര്‍ നിവാസികളും ജനുവരി 5നു മുമ്പായി സംഘാടകസമിതിയുമായി ബന്ധപ്പെടണമെന്നും ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികള്‍ ഒരുക്കിയതായും സംഘാടക സമിതി ചെയര്‍മാന്‍ എന്‍.പി ഹമീദ് ഹാജി, വര്‍ക്കിംഗ് ചെയര്‍മാന്‍ ഇഖ്ബാല്‍ വള്‍വക്കാട്, ജനറല്‍ കണ്‍വീനര്‍ ഷാഹിദ് ദാവൂദ്, ട്രഷറര്‍ നിസാര്‍ നങ്ങാരത്ത്, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.ജി.എ റഹ്‌മാന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +971 50 766 3136 എന്ന നമ്പറില്‍ ബന്ധപ്പെടുക

KCN

more recommended stories