പഞ്ചായത്ത് കനിഞ്ഞിട്ടും മൊഗ്രാല്‍ പുത്തൂര്‍ ഹോമിയോ ഡിസ്പെന്‍സറിയില്‍ മരുന്നില്ല

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതി യിലെ ഹോമിയോ ഡിസ്പെന്‍സറിയിലേക്ക്മരുന്ന് വാങ്ങാനായി അനുവദിച്ച 3.5ലക്ഷം രൂപ 2022 നവംബര്‍ 15 നു ട്രഷറിയില്‍ അടച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ആയി 119272 രൂപയുടെ മരുന്ന് മാത്രമാണ് ഹോംകോ യില്‍ നിന്നും ലഭിച്ചിട്ടുള്ളത്.അതിനാല്‍ ഈ വര്‍ഷത്തെ പഞ്ചായത്ത് ഓഡിറ്റ് ഒബ്‌ജെക്ഷനും വന്നിട്ടുണ്ട് .2023-24 വര്‍ഷത്തെ മുന്നര ലക്ഷം രൂപയും 2023october26നു ട്രഷറിയില്‍ അടച്ചു കഴിഞ്ഞു. സത്യത്തില്‍ പഞ്ചായത്തിന്റെ 580727രൂപ ഹോംകോ യുടെ അക്കൗണ്ടില്‍ എത്തിയിട്ടും നല്ല തിരക്കുള്ള ഡിസ്പെന്‍സറിയില്‍ ആവശ്യ മരുന്നുകളില്‍ പലതും ഇല്ലാതെ രോഗികള്‍ വലയുകയാണ്. ഈ അവസ്ഥയില്‍ അടിയന്തിരമായി മരുന്ന് ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ :സമീറ ഫൈസലും വൈസ് പ്രസിഡന്റ് മുജീബ് കമ്പാറും അറിയിച്ചു

KCN

more recommended stories