യു.എ.ഇ യിലുള്ള തൃക്കരിപ്പൂര്‍ നിവാസികളെ അനുമോദിക്കുന്നു.

 

ദുബൈ: ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ആതിഥേയത്വം വഹിക്കുന്ന നാലാമത് യു.എ.ഇ – തൃക്കരിപ്പൂര്‍ സംഗമമായ ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റിന്റെ ഭാഗമായി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച യു.എ.ഇ യില്‍ താമസിക്കുന്ന തൃക്കരിപ്പൂര്‍ നിവാസികളെ അനുമോദിക്കുന്നു. 2024 ജനുവരി 14നു ദുബൈ അല്‍ ബറാഹയിലുള്ള വുമണ്‍സ് ഓഡിറ്റോറിയത്തില്‍ തയ്യാറാക്കിയ മര്‍ഹൂം എ.ബി അബ്ദുല്‍ സലാം ഹാജി സാഹിബ് നഗറില്‍ വെച്ച് നടക്കുന്ന ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റില്‍ വെച്ചാണു അനുമോദിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി +971 50 1357612 എന്ന നമ്പറില്‍ ജനുവരി 5നു മുമ്പായി ബന്ധപ്പെടണമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എന്‍.പി ഹമീദ് ഹാജി, വര്‍ക്കിംഗ് ചെയര്‍മാന്‍ ഇഖ്ബാല്‍ വള്‍വക്കാട്, ജനറല്‍ കണ്‍ വീനര്‍ ഷാഹിദ് ദാവൂദ്, ട്രഷറര്‍ നിസാര്‍ നങ്ങാരത്ത്, ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.ടി. നൗഫല്‍ കണ്ണങ്കൈ എന്നിവര്‍ അറിയിച്ചു.

KCN

more recommended stories