ബേക്കല്‍ ബീച്ച് ഫെസ്റ്റിന് സമാപനമായി

 
പത്ത് ദിവസം നീണ്ടുനിന്ന നാടിന്റെ ആഘോഷത്തിന് സമാപനമായി.
അഡ്വ. സി എച്ച് കുഞ്ഞമ്പു എം.എല്‍.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇത് ജനങ്ങളുടെ മഹോത്സമാണ് എല്ലാവര്‍ക്കും വേണ്ടത് സന്തോഷമാണ്. ഇത്തവണ ജനപ്രവാഹമാണ് ഉണ്ടായതെന്നും അടുത്ത വര്‍ഷവും ഡിസംബറില്‍ ബീച്ച് ഫെസ്റ്റ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹക്കിം കുന്നില്‍, അക്കമഡേഷന്‍ വി.രാജന്‍, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ കെ. ഇ എ ബക്കര്‍ എന്നിവര്‍ സംസാരിച്ചു.
ബിആര്‍.ഡി.സി എം.ഡി ഷിജിന്‍ പറമ്പത്ത് സ്വാഗതവും
ബിആര്‍.ഡി.സി മാനേജര്‍ കെ എം രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ ബേക്കല്‍ ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ ഭാഗമായി ജില്ലയിലെ ചലചിത്ര താരങ്ങള്‍ അണിനിരന്ന ചലചിത്ര സംഗമം വിഖ്യാത ചലചിത്ര സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍ കരുണ്‍ ഉദ്ഘാടനം ചെയ്യുന്നു

ഫോട്ടോ ബേക്കല്‍ ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ സമാപന സമ്മേളനം അഡ്വ. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

KCN

more recommended stories