ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി കല്ലട്ര മാഹിന്‍ ഹാജി, എ അഹമ്മദ് ഹാജി എന്നിവര്‍ക്ക് സ്വീകരണം നല്‍കി

—————————————
ഷാര്‍ജ: ഹൃശ്യ സന്ദര്‍ശനര്‍ത്ഥം യുഎഇ ല്‍എത്തിയ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിക്കും, STU ജില്ല പ്രസിഡന്റും, മുന്‍ ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റു മായ എ അഹമ്മദ് ഹാജി എന്നിവര്‍ക്ക് ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പി ബി അബ്ദുല്‍ റസാഖ് മെമ്മോറിയല്‍ ഫുട്‌ബോള്‍ ഫെസ്റ്റില്‍ വെച്ച് സ്വീകരണം നല്‍കി, യോഗം പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് എം എസ് ഷെരീഫ് പൈക്ക, അധ്യക്ഷതവഹിച്ചു, ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണെന്ന് കലട്ര മാഹിന്‍ ഹാജി അഭിപ്രായപ്പെട്ടു, ഷാര്‍ജ കെഎംസിസി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം യോഗം ഉദ്ഘാടനം ചെയ്തു, സംസ്ഥാന ജില്ലാ മണ്ഡലം കെഎംസിസി നേതാക്കളുടെ സാന്നിധ്യമുണ്ടായി…
ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് ഭാരവാഹികളായ, നൗഷാദ് കുഞ്ഞിക്കാനം, കരീം ചെങ്കള, ഫാറൂഖ് വെള്ളൂറടുക്ക, കാദര്‍ അര്‍ക്കാ, ഇസ്മായില്‍ ബേവിഞ്ച, ആബിദ് ഷാര്‍ജ, മന്‍സൂര്‍ തെക്കില്‍, കലാം ചട്ടഞ്ചാല്‍, റസാക്ക് റഹ്‌മാനിയ നഗര്‍, സായിസ് എരുതുംകടവ്, സി കെ കാദര്‍ സംസാരിച്ചു, സ്വാഗതസംഘം കണ്‍വീനര്‍ റൗഫ് ഖാസി ആലംപാടി സ്വാഗതവും ട്രഷറര്‍ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു.

KCN

more recommended stories