വിവാദ വിഷയങ്ങള്‍ ഒഴിവാക്കി, വിവിധ പരിപാടികളോട് കൂടി എന്‍ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു.

മൊഗ്രാല്‍ പുത്തൂര്‍ : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മൊഗ്രാല്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ചുവട് 2023 സപ്തദിന സഹവാസ ക്യാമ്പില്‍ നിന്നും വിവാദ വിഷയങ്ങള്‍ ഒഴിവാക്കി വിവിധ പരിപാടികളോടെ ക്യാമ്പ് സമാപിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ലിംഗ സമത്വം എന്ന വിവാദ വിഷയമാണ് ഒഴിവാക്കിയത്. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷെമീറ ഫൈസല്‍ ഉല്‍ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പര്‍ നൗഫല്‍ പുത്തൂര്‍, എം പി ടി പ്രസിഡണ്ട് ഫൗസിയ, എച്ച് എം ഇന്‍ചാര്‍ജ്ജ് എം എന്‍ രാഘവന്‍, മൊഗ്രാല്‍ വി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ പാര്‍വ്വതി, പ്രോഗ്രാം ഓഫീസര്‍ ആര്‍ പ്രഭഞ്ജ കുമാര്‍, കെ ബിജു, ഷീന ,ഷാഫി കച്ചായി, ഹാരിസ് മടത്തില്‍ സംബന്ധിച്ചു..
വിവിധ വിഷയങ്ങളിലായി ഡോ ജമാലുദ്ദീന്‍, പ്രശാന്ത്, മാഹിന്‍ കുന്നില്‍, ശ്രീകല, ഷീന, വി അക്ഷര രമ്യ, രത്‌ന തുടങ്ങിയവര്‍ സംസാരിച്ചു.82 വയസ്സുകാരനായ കെ ബി അബ്ദുല്‍ റഹിമാന്‍ ഹാജി ക്യാമ്പ് അംഗങ്ങളുമായിഅനുഭവങ്ങള്‍ പങ്കുവെച്ചു. ക്യാമ്പില്‍ നിര്‍മ്മിച്ച പേപ്പര്‍ ബാഗ് പഞ്ചായത്ത് മെമ്പര്‍ നൗഫല്‍ പുത്തൂര്‍ ഏറ്റു വാങ്ങി.
സ്‌നേഹാരാമം മെമ്പര്‍ സുലോചന സമ്മാനിച്ചു.
ഇതിന്റെ ഭാഗമായി വിവിധ പ്രൊജക്ടുകള്‍ നിര്‍മ്മിച്ചു. അസി ഡയരക്ടര്‍ ഉദയകുമാരി ക്യാമ്പ് സന്ദര്‍ശിച്ചു. ജനറല്‍ ആശുപത്രിയില്‍ ക്യാമ്പ് അംഗങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ശ്രമദാന പ്രവര്‍ത്തനങ്ങളും നടത്തി. സമാപന രാത്രി ടി കെ അന്‍വര്‍ മാഷിന്റെ മൊഗ്രാല്‍ പാട്ടുകള്‍ കൈയ്യടി നേടി.ജി വി എച്ച് എസ് എസ് പി ടി എ എസ് എം സി ഭാരവാഹികളായ സിദ്ധീക്ക് റഹ്‌മാന്‍, മുഹമ്മദ് പേരാല്‍, ടി കെ ജാഫര്‍, അബ്ദുല്ലക്കുഞ്ഞി നടുപ്പള്ളം, അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍ എസ് എസ് ഓഫീസര്‍ ആര്‍ പ്രഭഞ്ജ കുമാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

KCN

more recommended stories