ഡയലൈഫില്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

 

കാസര്‍കോട്: ഡയലൈഫ് ഹോസ്പിറ്റലിന്റെ അഞ്ചാം വാര്‍ഷികാത്തൊടനുബന്ധിച്ചു സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ ഇരുനുറില്‍ പരം രോഗികള്‍ പങ്കെടുത്തു. ക്യാമ്പ് ഉദ്ഘാടനം കാസറഗോഡ് എം എല്‍ എ. ശ്രീ എന്‍ എ നെല്ലിക്കുന്ന് നിര്‍വഹിച്ചു. സ്റ്റാഫിനുള്ള എക്‌സല്ലന്‍സ് അവാര്‍ഡ് വിതരണം കാസറഗോഡ് മുനിസിപ്പല്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ബീഫാത്തിമ ഇബ്രാഹിം നിര്‍വഹിച്ചു.
ഡോക്ടര്‍ മൊയ്ദീന്‍ കുഞ്ഞി സ്വാഗതം പറഞ്ഞു.മുനിസിപ്പല്‍ കൗണ്‍സില്ലര്‍ ഷകീന മൊയ്ദീന്‍ സംബന്ധിച്ചു. ഡോക്ടര്‍ മൊയ്ദീന്‍ നഫ്‌സീര്‍ രോഗികള്‍ക്ക് ആരോഗ്യ ബോധവല്‍കരണ ക്ലാസിനു നേതൃത്വം നല്‍കി. ഡയലൈഫ് അഡ്മിന്‍ മന്‍സൂര്‍ നന്ദി പറഞ്ഞു

സീനിയര്‍ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ.മൊയ്തീന്‍ കുഞ്ഞി ഐ.കെ. ക്യാമ്പിന് നേതൃത്വം നല്‍കി. കിഡ്‌നി യൂറോളജി വിഭാഗത്തില്‍ ഡോ: മൊയ്തീന്‍ നഫ്‌സീറും ഹെഡ്, നെക്ക് ,ഇഎന്‍ടി വിവാഗത്തില്‍ ഡോ. ആയിഷ തബ്രീസും ജനറല്‍ സര്‍ജറി വിഭാഗം ഡോ. ഹാതിം ഹുസൈനും രോഗികളെ പരിശോധിച്ചു
തളങ്കര റേഞ്ച് മദ്രസ്സ അധ്യാപകര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണവും ക്യാമ്പില്‍ വെച്ച് വിതരണം ചെയ്തു.

KCN

more recommended stories