റോഡ് നവീകരണം; ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന് കൈമാറി

 

റോഡ് നവീകരണത്തിന് സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന് കൈമാറി. നീലേശ്വരം-എടത്തോട് പി.ഡബ്ല്യു.ഡി റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പേരോല്‍ വില്ലേജിലെ 127 ഭൂവുടമകളില്‍ നിന്നും ഏറ്റെടുത്ത രണ്ട് ഏക്കര്‍ 23 സെന്റ് ഭൂമി കൈമാറി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ തഹ്സില്‍ദാര്‍ (എല്‍.എ) എം.ആര്‍.രാജേഷ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന് ഏറ്റെടുത്ത ഭൂമിയുടെ രേഖകള്‍ കൈമാറി. കളക്ടര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം ഇ.ഇ സി.ജെ കൃഷ്ണന് കൈമാറി. ഭൂമി ഏറ്റെടുക്കുന്നതിന് 11 കോടി 90 ലക്ഷത്തി അയ്യായിരത്തി മുന്നൂറ്റി എഴുപത്് രൂപയാണ് ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി നല്‍കിയത്. അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.ഡബ്ല്യു.ഡി റോഡ്സ് ഇ.സഹജന്‍, കെ.ആര്‍.എഫ്.ബി പി.എം.യു കാഞ്ഞങ്ങാട് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.ജി.രവിചന്ദ്രന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയദീപ് കുമാര്‍, റവന്യൂ ജീവനക്കാരായ ഗിരീഷ് കുമാര്‍, കെ.സ്മിത, റോസില്‍ ദാസ്, സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories