ലൈഫ് ഭവന പദ്ധതി;ഭൂരഹിതര്‍ക്കുള്ള ധനസഹായം കൈമാറി

 

ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂരഹിതരുടെ പുനരധിവാസത്തിനായി കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ഭൂമി വാങ്ങുന്നതിന് 68 പേര്‍ക്ക് അനുവദിച്ച ധനസഹായം വിതരണം ചെയ്തു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി
രാമചന്ദ്രന്‍ കടന്നപ്പള്ളി ഗുണഭോക്താക്കള്‍ക്ക് ചെക്ക് കൈമാറി. എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ , ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ലൈഫ് കോര്‍ഡിനേറ്റര്‍ എം. വത്സന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി
ഇ.പി. ഉഷ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ പങ്കെടുത്തു

KCN

more recommended stories