പാലിയേറ്റീവ് കെയര്‍ ദിനം: ബോവിക്കാനം ലയണ്‍സ് ക്ലബ്ബ് കിടപ്പു രോഗികള്‍ക്ക് പുതപ്പുകള്‍ നല്‍കി.

 

ബോവിക്കാനം: ബോവിക്കാനം ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് കെയര്‍ ദിനത്തില്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ കിടപ്പു രോഗികള്‍ക്ക് പുതപ്പുകള്‍ നല്‍കി.
ലയണ്‍സ് പ്രസിഡന്റ് ബി. അഷ്‌റഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷമീമ തന്‍വീറിന് പുതപ്പുക്കള്‍ കൈമാറി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് മസൂദ് ബോവിക്കാനം അദ്ധ്യക്ഷം വഹിച്ചു.
ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ പി.എം അബ്ദുള്‍റഹിമാന്‍,കുമാരന്‍ ബി.സി,ശരീഫ് പന്നടുക്കം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.രാഘവന്‍,ജെഎച്ച്‌ഐ മാരായ തോമസ് പി.എം,ജിബി ജി.ആര്‍,പി എച്ച് എന്‍ സ്റ്റെല്ല ജോസഫ്,ജെപിഎച്ച് എന്‍മാരായ ലീന എ.ജി,മൈമൂന,പാലിയേറ്റിവ് നഴ്‌സുമാരായ പ്രിയാകുമാരി എ,രണ്‍ജിഷാ കെ എന്നിവര്‍ പ്രസംഗിച്ചു.

പടം: പാലിയേറ്റിവ് കെയര്‍ ദിനത്തിന്റെ ഭാഗമായി ബോവിക്കാനം ലയണ്‍സ് ക്ലബ്ബ് കിടപ്പു രോഗികള്‍ക്ക് നല്‍കുന്ന പുതപ്പുകള്‍ ലയണ്‍സ് പ്രസിഡന്റ് ബി.അഷ്‌റഫ് മുളിയാര്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷമീമ തന്‍വീറിന് കൈമാറുന്നു

KCN

more recommended stories