‘ചെര്‍ക്കളം ഓര്‍മ്മ’ ഡോ. ശശി തരൂര്‍ പ്രകാശനം ചെയ്തു.

 

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ ജീവിതം അനാവരണം ചെയ്യുന്ന ചെര്‍ക്കളം ഓര്‍മ്മ എന്ന പുസ്തകം തലസ്ഥാനത്ത് വെച്ച് ഐക്യ രാഷ്ട്ര സഭാ മുന്‍ അണ്ടര്‍ സെക്രട്ടറിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ഡോ. ശശി തരൂര്‍ എം.പി. പ്രകാശനം ചെയ്തു.

ചടങ്ങില്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി എ.ബി. ശാഫി, മണ്ഡലം സെക്രട്ടറി നാസര്‍ ചെര്‍ക്കളം, മുന്‍സിപ്പല്‍ സെക്രട്ടറി അമീര്‍ പള്ളിയാന്‍, സൈത്തൂണ്‍ അക്കാദമി ഡയറക്ടര്‍ സിദ്ദീഖ് സഖാഫി നേമം എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories