ദാറുൽ ഖുർആനിൽ ലീഡ് ടാലൻ്റ് സെർച്ച് എക്സാം നടത്തി.

കാഞ്ഞങ്ങാട്: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, എൻ.ഐ.ടി, എയിംസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് അഡ്മിഷൻ ലഭിക്കുന്നതിനായുള്ള ട്രെയിനിംഗ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലീഡ് ടാലൻ്റ് സേർച്ച് എക്സാമിനേഷൻ കേരളത്തിലെയും കർണ്ണാടകയിലെയും വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തി. കാഞ്ഞങ്ങാട് വടകര മുക്കിലെ ദാറുൽ ഖുർആനിൽ നടന്ന പരീക്ഷയിൽ 21 കുട്ടികൾ പങ്കെടുത്തു.
സയൻസിലും മാത്തമാറ്റിക്സിലും ലോജിക്കൽ റീസണിംഗിലും ഓഫ്‌ലൈൻ MCQ അടിസ്ഥാനമാക്കിയുള്ളതായിരുന്നു എഴുത്ത് പരീക്ഷ.
പരീക്ഷ എഴുതി ഇന്റർവ്യൂവിൽ പങ്കെടുത്ത് സെലക്ഷൻ ലഭിക്കുന്ന സമർത്ഥരായ, ഉന്നത-തുടർ പഠനത്തിൽ തൽപരരായ കുട്ടികൾക്ക് ഹൈദരാബാദ്, ബാംഗ്ലൂർ, മലപ്പുറം എന്നിവിടങ്ങളിൽ ലീഡ്‌ ട്രസ്റ്റ് അസ്സോസിയേറ്റ് ചെയ്യുന്ന സ്ഥാപനങ്ങളിൽ IIT-JEE / NEET മുതലായ മത്സര പരീക്ഷകൾക്ക്‌ രണ്ട് വർഷത്തെ +1,+2 പഠനം, മികച്ച പരിശീലനത്തോടെ സുരക്ഷിതവും, ഇസ്‌ലാമികവുമായ അന്തരീക്ഷത്തിൽ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം ലഭിക്കുന്നു. മികച്ച റിസൾട്ടാണ് ലീഡ് ട്രസ്റ്റിന്റെ ഈ പ്രോഗ്രാം വഴി ഇതുവരെ ഉണ്ടായിട്ടുള്ളത്.

KCN

more recommended stories