കാഞ്ഞങ്ങാട് പ്രസ് ഫോറം ഏര്‍പ്പെടുത്തിയ അച്ചടി – ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

 
പി.പി ലിബീഷ് (മാതൃഭൂമി) ,
ഫൈസല്‍ ബിന്‍ അഹമ്മദ്,സുനില്‍കുമാര്‍ ബേപ്പ് (ഏഷ്യാനെറ്റ് ) ,
വിജിന്‍ദാസ് കിനാത്തില്‍
(ദേശാഭിമാനി ) ,
സുരേഷ് പയ്യങ്ങാനം
(ഉത്തരദേശം) എന്നിവര്‍ക്കാണ് അവാര്‍ഡ് .
കാഞ്ഞങ്ങാട്:
കാഞ്ഞങ്ങാട് പ്രസ് ഫോറം ഏര്‍പ്പെടുത്തിയ അച്ചടി – ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
പ്രസ് ഫോറം സ്ഥാപക പ്രസിഡന്റ് എം.വി ദാമോധരന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ മികച്ച വാര്‍ത്തക്കുള്ള അവാര്‍ഡ് കണ്ണൂര്‍മാതൃഭൂമി സ്റ്റാഫ് റി
പ്പോര്‍ട്ടര്‍ പി.പി ലിബീഷ് കുമാര്‍ അര്‍ഹനായി.. മാതൃഭുമിയില്‍ പ്രസിദ്ധീകരികരിച്ച പറക്കും റോ… റോ പരമ്പരക്കാണ് അവാര്‍ഡ്.
മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള ക സുരേന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ അവാര്‍ഡിന് ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹമ്മദ് അര്‍ഹനായി .
1400 ജല തുരങ്കങ്ങള്‍നിര്‍മ്മിച്ച് കുഞ്ഞമ്പുവേട്ടന്റെ ത്യാഗ പൂര്‍ണമായ ജീവിതത്തിന്റെ സഫലതയും പ്രകൃതി ബോധവും പ്രതിഫലിപ്പിച്ച വാര്‍ത്തക്കാണ് പുരസ്‌കാരം. ഈ വാര്‍ത്തക്ക് ദൃശ്യ പൊലിമ നല്‍കിയ ക്യാമറാമാന്‍ സുനില്‍കുമാര്‍ ബേപ്പ് ജൂറി സമിതിയുടെ പ്രത്യേക പരമാര്‍ശത്തിനും അര്‍ഹനായി. സുനിലിനെയും പ്രസ് ഫോറം ഉപഹാരം നല്‍കി അനുമോദിക്കും.
അട്ടക്കാട്ടെ ആദ്യകാല കര്‍ഷക സംഘം പ്രവര്‍ത്തകന്‍ തോട്ടോന്‍ കോമന്‍ മണിയാണിയുടെ സ്മരണക്ക് കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ മികച്ച ഗ്രാമീണ റിപ്പോര്‍ട്ടിനുള്ള മാധ്യമ അവാര്‍ഡ് ദേശാഭിമാനി ചെറുവത്തൂര്‍ ലേഖകന്‍ വിജിന്‍ദാസ് കിനാത്തില്‍ അര്‍ഹനായി.
മടിക്കൈയിലെ ആദ്യകാല കര്‍ഷക കമ്മ്യൂണിസ്റ്റ് നേതാവ് കെ.വി രാമുണ്ണിയുടെ സ്മരണക്കായി കുടുംബം സായാഹന പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കായി ഏര്‍പ്പെടുക്കിയ അവാര്‍ഡിന് ഉത്തരദേശം ലേഖകന്‍ സുരേഷ് പയ്യങ്ങാനം അര്‍ഹനായി.
കവുങ്ങ് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ വിശദീകരിച്ച റിപ്പോര്‍ട്ടാണ് അവാര്‍ഡിന് അര്‍ഹമായത്.വാര്‍ത്ത സമ്മേളനത്തില്‍
ഡേ.എ.എം ശ്രീധരന്‍, മാധ്യമ പ്രവര്‍ത്തകരായ ടി.കെ.നാരായണര്‍.കെ.വി ബൈജു, ബാബു കോട്ടപ്പാറ എന്നിവരടങ്ങിയ ജൂറിസമതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
5001 രൂപയും ശില്‍പവും പ്രശംസാപത്രവുമാണ് അവാര്‍ഡ്.
ജനുവരി 26 ന് കാഞ്ഞങ്ങാട് ബിഗ് മാള്‍ ഹാളില്‍ നടക്കുന്ന പ്രസ് ഫോറം അംഗങ്ങളുടെ കുടുംബ സംഗമത്തില്‍ വെച്ച് മന്ത്രി ആര്‍ ബിന്ദു അവാര്‍ഡുകള്‍ സമ്മാനിക്കും.

KCN

more recommended stories