ദേശീയ ബാലികാദിനാചരണം സംഘടിപ്പിച്ചു

 

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണിന്റെയും നേതൃത്വത്തില്‍ ദേശീയ ബാലികാദിനാചാരണം സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നയന്‍മാര്‍മൂല ടി.ഐ.എച്ച്.എസ് സ്‌കൂളില്‍ നടന്നു. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ സി.സുധ അദ്ധ്യക്ഷത വഹിച്ചു. മോട്ടിവേഷണല്‍ സ്പീക്കര്‍ ഷൈജിത്ത് കരുവാക്കോട് ബോധവത്കരണ ക്ലാസ്സെടുത്തു. ജില്ലാതല ഐ.സി.ഡി.എസ് സെല്‍ സീനിയര്‍ സൂപ്രണ്ട് അമര്‍നാഥ് ഭാസ്‌കര്‍, ഡിസ്ട്രിക്ട് മിഷന്‍ കോര്‍ഡിനേറ്റര്‍ അമല മാത്യു, ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് ആന്‍സി വിജിന, സ്‌കൂള്‍ മാനേജര്‍ എം.അബ്ദുള്ള ഹാജി, ഹെഡ്മാസ്റ്റര്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories