പൊലീസിനും സിനിമ മേഖലക്കും അഭിമാനം വാനോളം സിനിമ നടന്‍ കൂടിയായ ഡിവൈഎസ്പിക്ക് രാഷ്ട്രപതിയുടെ മെഡല്‍

 
തൃശൂര്‍: സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടി ജില്ലയ്ക്ക് അഭിമാനമായി കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പി സലീഷ് എന്‍ ശങ്കരന്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രം അഭിനയിച്ച സിനിമാ നടന്‍ കൂടിയാണ് സലീഷ്. 1998 ലാണ് സലീഷ് പൊലീസ് കോണ്‍സ്റ്റബിളായി കെ എ പി രണ്ടാം ബറ്റാലിയനില്‍ കേരള പൊലീസില്‍ ജോലിക്ക് കയറിയത്. 2003 ല്‍ നേരിട്ട് സബ് ഇന്‍സ്പെക്ടര്‍ ആയി. 2010 ല്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസായി പ്രമോഷന്‍ ലഭിച്ചു. 11 വര്‍ഷത്തെ സേവനത്തിനുശേഷം 2021 ല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി പ്രമോഷനായി. വടകര സ്പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി ആയി നിയമിതനായ ശേഷം അവിടെനിന്നും കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പി ആയി ജോയിന്‍ ചെയ്തു.

KCN

more recommended stories