പരീക്ഷാ പേ ചര്‍ച്ച; വേദിയൊരുക്കി കേരള കേന്ദ്ര സര്‍വ്വകലാശാല

 

പെരിയ: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളുമായി നടത്തിയ പരീക്ഷാ പേ ചര്‍ച്ച തത്സമയം വീക്ഷിക്കുന്നതിന് വേദിയൊരുക്കി കേരള കേന്ദ്ര സര്‍വ്വകലാശാല. പെരിയ സര്‍വ്വകലാശാല ആസ്ഥാനം, തിരുവല്ല നിയമ പഠന ക്യാംപസ്, തിരുവനന്തപുരം ക്യാപിറ്റല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ പരിപാടി കാണുന്നതിന് വിപുലമായ സൗകര്യമൊരുക്കി. വിദ്യാര്‍ത്ഥികളും അധ്യാപകരും സംബന്ധിച്ചു. ഗസ്റ്റ് ഹൗസിലെ തത്സമയ പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഡോ. ആര്‍. ജയപ്രകാശ്, ഡോ. എം. നാഗലിങ്കം, ഡോ. എസ്. അന്‍ബഴഗി തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories