തണ്ണോട്ട് തിഡില്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന വയല്‍ക്കോല മഹോത്സവത്തിന് തുടക്കമായി. ദീപവും തിരിയും എഴുന്നള്ളത്ത് നടന്നു.

 

പെരിയ : തണ്ണോട്ട് തിഡില്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം വയല്‍ക്കോല മഹോത്സവം ഫെബ്രുവരി 1,2, 3 തീയതികളിലായി വിവിധ പരിപാടികളോടുകൂടി നടന്നുവരികയാണ്. ഉത്സവ ആഘോഷത്തിന്റെ ഭാഗമായി തണ്ണോട്ട് മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും എഴുന്നള്ളത്ത് നടന്നു. മുത്തുക്കുട, വാദ്യമേളങ്ങള്‍, എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന ദീപവും തിരിയും എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നശേഷം തിടങ്ങല്‍, വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചു തോറ്റം, എഴുന്നള്ളത്ത് എന്നിവ നടന്നു. തുടര്‍ന്ന്‌നൃത്ത നിത്ത്യങ്ങള്‍ അരങ്ങേറി. വെള്ളിയാഴ്ച ഉച്ചയ്ക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടും ഗുളികയ്യത്തിന്റെ പുറപ്പാടും അന്നദാനവും നടന്നു. രാത്രി വിവിധ കലാപരിപാടികള്‍, തി ടങ്ങല്‍ വിഷമൂര്‍ത്തിയുടെ കുളിച്ചു തോറ്റം, എഴുന്നള്ളത്ത് എന്നിവ നടക്കും. ഫെബ്രുവരി 2 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടും ഗുളികന്‍ ദൈവവും അന്നദാനവും തുടര്‍ന്ന് വിളക്കിലരിയും നടക്കും. ഫെബ്രുവരി അഞ്ചിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കാവുങ്കാല്‍ ശ്രീ മുണ്ടനാട്ട് അമ്മയുടെ പുറപ്പാടും നടക്കും.

KCN

more recommended stories